Saturday, September 12, 2009

അത്ത ചമയം :




അത്ത ചമയം :


ഓണം ആഘോഷ ചടങ്ങുകളുടെ സ്മരണ പുതുക്കുന്ന ഒന്നാണ് അത്ത ചമയം. ശക്തന്‍ തമ്പുരാന്‍ ആണ് ഇതിന്റെ സംവിധായകന്‍. കേരളത്തിലെ രാജാക്കന്മാര്‍ തൃക്കാകരയില്‍ ചെന്ന് മഹാബലിയെ വന്ദിചിരുന്നതിന്റെ ഓര്‍മ്മയ്ക്കായി ആണ് കൊച്ചി രാജാക്കന്മാര്‍ അത്ത ചമയം നടത്തിയിരുന്നത് . പെരുമാളിന്റെത് എന്ന് വിശേഷിപ്പിക്കുന്ന കിരീടം മടിയില്‍ വെച്ച് കൊണ്ടാണ് കൊച്ചി രാജാവ്‌ ഘോഷ യാത്ര നയിക്കുന്നത്. അത്ത ചമയത്തിനായി കൊച്ചി രാജാവ്‌ ചമഞ്ഞൊരുങ്ങി പുറപ്പെടനമെങ്കില്‍ നെട്ടൂര്‍ തങ്ങളും കരിങ്ങാ ചിറ കത്തനാരും ചെമ്പില്‍ അരയനും കൊട്ടാര വാതില്‍ക്കല്‍ നില്‍ക്കണമെന്ന് വ്യവസ്ഥയുണ്ട്. മുന്നില്‍ ദാസിയാട്ടത്തിന്റെ അകമ്പടിയോടെയുള്ള ഘോഷ യാത്ര കൊട്ടക്കകത്തു നിന്നും ദുരെ എത്തുമ്പോള്‍ ഒരു ബ്രാഹ്മണ ദൂതന്‍ വന്നു " ഇക്കുറി തൃക്കാകരെ ഉത്സവം ഇല്ല , പെരുംപടപ്പിനു മടങ്ങി പോകാം " എന്ന് അറിയിക്കും . അപ്പോള്‍ തൃക്കകരയിലേക്ക് നോക്കി വാമന മൂര്‍ത്തിയെ തൊഴുതു രാജാവ്‌ കൊട്ടും കുരവയുമില്ലാതെ തിരിച്ചു എഴുന്നള്ളുന്നു . പഞ്ഞം നീക്കാന്‍ പ്രജകള്‍ക്കു ഓരോ പണം സമ്മാനിക്കുകയും ചെയ്യുന്നു. പെരുംപടപ്പും സാമൂതിരിയും തമ്മിലുള്ള വൈരം ഓണത്തിന് മുമ്പ് തീരണം എന്ന തീരുമാനത്തിന്റെ സ്മാരകമായും അത്ത ചമയതെ കാണാവുന്നതാണ്‌.

Friday, September 11, 2009

കേരളം ചരിത്രത്തില്‍


പക്ഷേ, പലപ്പോഴും നാം മലയാളികള്‍ നമ്മുടെ മനസ്സുകൊണ്ട് കേരളത്തെ, അല്ലെങ്കില്‍ നമ്മുടെ പൈതൃകത്തെ അറിയാന്‍ ശ്രമിക്കാറില്ല. വിശ്വ വിശാലതയുടെ ആകാശങ്ങളില്‍ നമ്മുടെ അന്വേഷങ്ങള്‍ വട്ടമിട്ടു പറക്കുമ്പോള്‍ നാം നമ്മുടെ സ്വന്തം നാടിനെ വിസ്മരിക്കുന്നുവോ ......... കേരളത്തിന്‌ മഹത്തായ ഒരു ചരിത്ര പശ്‌ചാത്തലം ഉണ്ട് സമ്പന്നമായ ഒരു സാംസ്ക്കാരിക പൈതൃകവും ഉണ്ട് . ഇവിടെ നമുക്കതിനെ വിശകലനം ചെയ്യാം. അഭിപ്രായങ്ങളും കുടുതല്‍ ഉള്‍ പെടുത്താന്‍ ആഗ്രഹിക്കുന്ന ലേഖനങ്ങളും ദയവായി നിങ്ങളുടെ ഫോട്ടോ സഹിതം താഴെയുള്ള മെയില്‍ അട്രസ്സിലെക്ക് അയക്കു. ഈ ലോകത്തിന്റെ  ഏത് കോണില്‍ ഇരിക്കുന്ന മലയാളി സുഹൃത്തുക്കള്‍ക്കും അതൊരു പ്രചോദനമാകട്ടെ.

e-mail: malayalam@sreenilayam.in